June 8, 2025

സ്വർണവിലയിൽ വർധനവ്

0
f4a5e6fad242a82598e0951f57fbe088

സ്വർണവിലയിൽ വീണ്ടും വർധന. ബജറ്റ് ദിവസം, ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ ഉയർന്നിട്ട് 6395 രൂപയെത്തി. എന്നാല്‍, വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഗ്രാമിന് 101 രൂപയ്ക്ക് വ്യാപാരം തുടരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ഔൺസിന് 2800 ഡോളർ കടന്നിട്ടുണ്ട്. 2025 തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 4500 രൂപയുടെ വർധനയാണ് മാസാവസാനത്തിൽ ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *