June 8, 2025

രാജ്യത്തെ വസ്ത്ര കയറ്റുമതിയില്‍ വര്‍ധന

0
16637491475948

2024 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയുടെ വസ്ത്ര കയറ്റുമതി 8.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം ഉയര്‍ന്നതാണ് ഇത്. 2017-18 കാലത്ത് 16.71 ബില്യണ്‍ ഡോളറായിരുന്നു വസ്ത്ര കയറ്റുമതി, ആ നേട്ടം ഈ വര്‍ഷം നിലനിര്‍ത്താമെന്ന് വിപണി പ്രവചിക്കുന്നു.

ഇതിന് പ്രധാന കാരണം, യുഎസിലും (11.5% വളര്‍ച്ച) ബ്രിട്ടനിലും (7% വളര്‍ച്ച) നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചതാണ്. ഇതുകൂടാതെ, ബംഗ്ലാദേശിന്റെ കയറ്റുമതി താത്കാലികമായി കുറയുന്നതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായി. ബംഗ്ലാദേശിലെ ചെങ്കടല്‍ പ്രശ്‌നങ്ങളും ആഭ്യന്തര കലാപങ്ങളും അവിടുത്തെ വസ്ത്ര കയറ്റുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം വളർച്ചയ്ക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *