ഐഎംഎ മൂവാറ്റുപുഴ യൂണിറ്റിന് പുരസ്കാരം
മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കേരളത്തിലെ ഏറ്റവും മികച്ച ഐഎംഎ യൂണിറ്റിനുള്ള ഡോ.എസ്.എസ്. റാവു പുരസ്കാരം മൂവാറ്റുപുഴയ്ക്ക് ലഭിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസനിൽ നിന്ന് പുരസ്കാരം മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാത്യു ഏറ്റുവാങ്ങി.
മികച്ച ഐഎംഎ സെക്രട്ടറിക്ക് നൽകുന്ന ഡോ. എസ്. ശങ്കരൻ പിള്ള പുരസ്കാരം മൂവാറ്റുപുഴ ബ്രാഞ്ച് സെക്രട്ടറി ഡോ. നിഖിൽ ജോസഫ് മാർട്ടിനും ലഭിച്ചു.
