March 28, 2026

വീഡിയോ എടുത്താൽ പെടും; ഡൽഹി മെട്രോയിൽ റീലുകൾക്കും മറ്റ് ചിത്രീകരണങ്ങൾക്കും എതിരെ കർശന നടപടി

0
delhi-metro-issues-fresh-warning-against-reel-making-inside-trains

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ റീലുകൾക്കും മറ്റ് ചിത്രീകരണങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. യാത്രക്കാർക്കും, പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴയോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മെട്രോ ട്രെയിനുകൾക്ക് അകത്തും സ്റ്റേഷനുകളിലും ആളുകൾ റീലുകളും ഡാൻസ് വീഡിയോകളും മറ്റ് വിഡിയോകളും ചിത്രീകരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രീകരണങ്ങളിൽ ഏർപ്പെടുന്നവരെ തടയുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുള്ള സിഐഎസ്എഫ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *