January 28, 2026

ആദിവാസി കുടുംബങ്ങൾക്ക് സഹായ പദ്ധതിയുമായി ഐസിഎൽ

0
IMG_20251024_124028

തൃശൂർ: ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്ന നിർധനരായ 44 കുടുംബങ്ങൾക്ക് സഹായവുമായി ഐസിഎൽ ഫിൻകോർപ് രംഗത്ത്.

വീടുകളുടെ അറ്റകുറ്റപ്പണികൾ, വെള്ളം, വെളിച്ചം, വഴി, കുട്ടികളുടെ വിദ്യാഭാസം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഐസിഎൽ ഫിൻകോർപ് ഏറ്റെടുക്കുന്നതായി ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

മകൻ അമൽജിത്തിൻ്റെ വിവാഹത്തോടനുബന്ധിച്ച് പദ്ധതി തുടങ്ങും. സ്ഥലം എംഎൽഎ സനീഷ്കുമാർ ഇവരുടെ ദുരിതപൂർണമായ ജീവിതം ശ്രദ്ധയിൽപ്പെടുത്തുകയും സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *