കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീമുമായി ഐസിഐസിഐ ബാങ്ക്
തിരുവനന്തപുരം: കാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഇതിലൂടെ പ്രത്യേക മൂലധന ആസ്തികൾ വിറ്റുകിട്ടിയ തുകയോ അല്ലെങ്കിൽ നിക്ഷേപിക്കാത്ത ദീർഘകാല മൂലധന നേട്ടമോ ഉപഭോക്താക്കൾക്ക് പദ്ധതിയിൽ നിക്ഷേപിക്കാനാകും.
നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതിനൊപ്പം മൂന്നു വർഷം വരെ നികുതി ഇളവുകൾ നേടാനും കഴിയും. സിജിഎഎസ് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകൃത സ്ഥാപനമായി ഐസിഐസിഐ ബാങ്കിനെ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് പദ്ധതി അവതരിപ്പിച്ചത്.
