ഐഎഎം വെബ്സൈറ്റ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷ ( ഐഎഎം)ന്റെ വെബ്സൈറ്റ് www.iamtalentbank.com പ്രകാശനം ചെയ്തു.
ഐഎഎം രക്ഷാധികാരി രാജീവ് മേനോനും കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജു മേനോനും ചേർന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം സിജോയ് വർഗീസ് അധ്യക്ഷത വഹിച്ചു.
