പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്
പുതിയ രൂപത്തിലെത്തിയ വെന്യുവിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. പുതിയ വെന്യുവിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 7.90 ലക്ഷം മുതലാണ്. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.
1.2 ലീറ്റര്‍ കാപ്പ വേരിയന്റുകളായ എച്ച്എക്സ് 2 (7,89,900 രൂപ), എച്ച്എക്സ് 4 (8,79,900 രൂപ), എച്ച്എക്സ് 5 (9,14,900 രൂപ), എച്ച്എക്സ് 6 (10,42,900 രൂപ), എച്ച്എക്സ് 6 ടി (10,70,400 രൂപ). കാപ്പ 1.0 ലീറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഡിസിടി എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്. വിലകള്‍ യഥാക്രമം എച്ച്എക്സ് 2 (8,79,900 രൂപ), എച്ച്എക്സ് 5 (9,74,400 രൂപ), എച്ച്എക്സ് 8 (11,80,700 രൂപ). ഡിസിടി ഓപ്ഷനില്‍ എച്ച്എക്സ് 5ന് (10,66,900 രൂപ), എച്ച്എക്സ് 6ന് (11,97,800 രൂപ), എച്ച്എക്സ് 8ന് (12,84,700 രൂപ), എച്ച്എക്സ് 10ന് (14,56,200 രൂപ). 1.5 ലീറ്റര്‍ സിആര്‍ഡിഐ ഡീസല്‍ ഓപ്ഷന്‍ മാനുവല്‍ ട്രാന്‍സ്മിഷനിലും ഓട്ടോമാറ്റിക്കിലും ലഭ്യമാണ്.
മാനുവല്‍ ട്രാന്‍സ്മിഷനില്‍ എച്ച്എക്സ് 2 (9,69,900 രൂപ), എച്ച്എക്സ് 5 (10,63,900 രൂപ), എച്ച്എക്സ് 7 (12,51,100 രൂപ). ഓട്ടോമാറ്റിക്കില്‍ എച്ച്എക്സ് 5ന് (11,58,400 രൂപ) എ,ച്ച്എക്സ് 10ന് (15.51,100 രൂപ).
