ആരോഗ്യ കേരളത്തിൽ വൻ തൊഴിലവസരം; നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ്, ആയുർവേദ ഡോക്ടർ ഉൾപ്പെടെ നിരവധി ഒഴിവുൾ

നാഷണൽ ഹെൽത്ത് മിഷനിൽ തൊഴിൽ നേടാൻ മികച്ച അവസരം. ആരോഗ്യ കേരളത്തിന് കീഴിൽ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ്, ആയുർവേദ ഡോക്ടർ, പി.ആർ.ഒ, എം.എൽ.എസ്.പി തുടങ്ങിയ വിവിധ തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം, നിശ്ചിത കാലയളവിനുള്ളതിനായി. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാനാകും. നാല് തസ്തികകളിൽ ഒഴിവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് വരെയാണ് പ്രായപരിധി.പ്രതിമാസ ശമ്പളം:- സ്റ്റാഫ് നഴ്സ്: 20,500 രൂപ- ആയുർവേദ ഡോക്ടർ: 36,000 രൂപ- പി.ആർ.ഒ: 24,000 രൂപ- എം.എൽ.എസ്.പി: 20,500 രൂപ
യോഗ്യത
സ്റ്റാഫ് നഴ്സ്:
ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ്, കേരള നഴ്സിംഗ് രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം.
ആയുർവേദ ഡോക്ടർ:
ബിഎഎംഎസ് യോഗ്യതയും ടി.സി കൗൺസിൽ ഐഎസ്എം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
പി.ആർ.ഒ:
എംബിഎ/ എംഎച്ച്എ/ എംപിഎച്ച്/ എംഎസ്ഡബ്ല്യു/ ഹോസ്പിറ്റല്‍ മാനേജ്മെന്റിൽ എം.എസ്.സി ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
എം.എൽ.എസ്.പി:
ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ജി.എൻ.എം, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കൽ:
ഉദ്യോഗാർത്ഥികൾക്ക് കേരള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.