സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. 600 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 91,720 രൂപയായി.ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയും ആയിട്ടുണ്ട്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയും മാറ്റമുണ്ടായിരുന്നു. തുടർച്ചയായി രണ്ട് ദിവസമാണ് പൊന്നിന് ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
സ്വര്‍ണ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്. നിലവില്‍ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്.
ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നല്‍കുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളില്‍ സ്വർണവിലയില്‍ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്.
