June 8, 2025

ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ്; ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ നിരവധി ഫോണുകള്‍ക്ക് ആകര്‍ഷക ഓഫറുകള്‍

0
images (2) (2)

ദില്ലി: ഇന്ത്യയിലെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ വന്‍ വില്‍പന പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 9ന് ആരംഭിച്ച ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിക്കുന്ന ഓഫറുകൾ അറിയാം.സാംസങ്, ആപ്പിള്‍, മോട്ടോറോള, വിവോ, റിയല്‍മീ, നത്തിംഗ് എന്നീ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഫ്ലിപ്‌കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവത്തില്‍ മികച്ച വിലക്കുറവില്‍ ലഭ്യമാണ്. ഫ്ലിപ്‌കാര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം 17,999 രൂപ വിലയുള്ള റിയല്‍മീ 12 എക്‌സ് 5ജിയുടെ 128 ജിബി മോഡല്‍ 11,499 രൂപയ്ക്കാണ് ലഭിക്കുന്നത്. ഒപ്പോ കെ12എക്‌സ് 5ജി 10,499 രൂപയ്ക്കും, സിഎംഎഎഫ് ഫോണ്‍ 1 12,999 രൂപയ്ക്കുമാണ് ഓഫറില്‍ വില്‍പ്പന. സാംസങ് ഗ്യാലക്‌സി എസ്23 എഫ്‌ഇ, മോട്ടോ എഡ്‌ജ്50 ഫ്യൂഷന്‍, വിവോ ടി3എക്‌സ് 5ജി, മോട്ടോ എഡ്‌ജ് 50 പ്രോ, പിക്‌സല്‍ 8, റിയല്‍മീ പി2 പ്രോ 5ജി തുടങ്ങിയ ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകള്‍ ലഭ്യമാണ്.ഫ്ലാഗ്‌ഷിപ്പ് ഫോണുകള്‍ക്കും സെയിലില്‍ വിലക്കുറവുണ്ട്. 99,999 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി എസ്24+ 5ജി 256 ജിബി മോഡല്‍ 69,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 15 പ്ലസ് 128 ജിബി 65,999 രൂപയ്ക്കും വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. ഐഫോണ്‍ 15 പ്രോയുടെ 256 ജിബി മോഡല്‍ 1,15,999 രൂപയ്ക്കും (മൂല വില 1,19,900 രൂപ), ഐഫോണ്‍ 15 പ്രോ മാക്‌സ് 512 ജിബി മോഡല്‍ 1,32,999 രൂപയ്ക്കും (മൂല വില 1,54,900 രൂപ) ലഭിക്കുന്നു. ഫ്ലിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലില്‍ മറ്റ് ഫോണുകള്‍ക്കും മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *