September 24, 2026

രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവ്

0
Blog_Generic_Difference-Between-Hallmarked-Gold-KDM-and-916-Gold

സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നത് തിരിച്ചടിയായത് ആഭരണ വിപണിക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണിലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഒരു പവന്‍ സ്വര്‍ണത്തിന് 98,400 രൂപയാണ് ഇന്നത്തെ വില. ജനുവരി മുതല്‍ സ്വര്‍ണ വിലയില്‍ 65 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

അതേസമയം, വില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തര വിപണിയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയം 22 കാരറ്റുള്ള സ്വര്‍ണാഭരണം തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നല്‍കിയിട്ടുണ്ടെങ്കിലും 18, 14, ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ സമയമെടുക്കും. സ്വര്‍ണ നാണയങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നു. ഏറ്റവും അധികം ഡിമാന്‍ഡുണ്ടായിരുന്നത് ചെറിയ തുകയുടെ ആഭരണങ്ങള്‍ക്കായിരുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഷോപ്പിങ്ങില്‍ വന്‍ കുറവാണ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *