എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയിൽ ആരംഭിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് നിർമാണത്തിന് എൻജിനീയറിങ്, ആർക്കിടെക്ചർ കൺസൽറ്റൻസി കമ്പനികളിൽ നിന്ന് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) ക്ഷണിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ നിർമിക്കുന്ന ഹബ് പുതിയ കാലത്തിനനുയോജ്യമായി 5 മേഖലകളിൽ വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ളവയാണ്. ഏകദേശം 145 കോടി രൂപ ചെലവ് കണക്കാക്കുന്ന ഹബ്, 5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമിക്കുന്നത്. ആരോഗ്യം, കൃഷിയും ഭക്ഷ്യമേഖലയും, ഊർജം, എയ്റോസ്പേസ്, ഡിജിറ്റൽ മീഡിയയും വിനോദവും എന്നീ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും സംരംഭങ്ങളും നൽകുന്നവരെയാണു ഹബ്ബിനു കീഴിൽ പ്രോത്സാഹിപ്പിക്കുക. .