എച്ച്പി ലേസർ എം 300 സീരീസ് വിപണിയിൽ
കൊച്ചി: പുതിയ ലേസര്‍ എം300 പ്രിന്റര്‍ ശ്രേണിയുമായി എച്ച്പി. മിതമായ വിലയിൽ വേഗതയേറിയ പ്രിന്റിംഗ്, ഓട്ടോ-ഡ്യൂപ്ലെക്സ് ശേഷി, മൊബൈൽ പ്രിന്റിംഗ് തുടങ്ങിയവയാണ് എച്ച്പി ലേസർ എം 300 യുടെ പ്രത്യേകതകൾ.
കൂടാതെ മിനിറ്റിൽ 30 പേജ് വരെ പ്രിന്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. എച്ച്പി ലേസർ എം300 സീരീസിലെ അഞ്ചു മോഡലുകൾക്ക് 13,999 രൂപ മുതൽ 25,499 രൂപ വരെയാണ് വില.
