June 8, 2025

ഹോസ്പിറ്റാലിറ്റി മേഖല: തൊഴിലവത്സരങ്ങൾ കുതിച്ചുയരുന്നു

0
images (1) (6)

യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും തൊഴിലവസരങ്ങള്‍ 37 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 2024 മുതല്‍ ജനുവരി 2025 വരെയുള്ള വിവാഹ സീസണിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയതാണ് ഇന്‍ഡീഡ് ജോബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട്.

പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് പ്രകാരം റിസോര്‍ട്ട് മാനേജര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോട്ടല്‍ ജീവനക്കാര്‍, വിരുന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡെക്കറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു. ഈ കുതിച്ചുചാട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് വിവാഹങ്ങളാണ്.വിവിധ റോളുകളില്‍, വിവാഹ ആസൂത്രകരുടെ സ്ഥാനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം ഉണ്ടായത്. 70 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ മേഖലയിലെ തൊഴിലവസരങ്ങളില്‍ ഉണ്ടായതായത്. റിസോര്‍ട്ട് മാനേജര്‍ (57 ശതമാനം), ഹോട്ടല്‍ മാനേജര്‍ (52 ശതമാനം), ട്രാവല്‍ ഏജന്റ് (16 ശതമാനം) എന്നിവയാണ് തൊഴിലന്വേഷകര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ച മറ്റ് റോളുകള്‍.

അവലോകന കാലയളവിലെ താല്‍പ്പര്യത്തില്‍ ഇടിവ് കണ്ട റോളുകളില്‍ ഇവന്റ് സ്റ്റാഫ് (37 ശതമാനം), സ്‌പെഷ്യലിസ്റ്റ് ടൂര്‍ മാനേജര്‍ (3.3 ശതമാനം) എന്നിവരും ഉള്‍പ്പെടുന്നതായി ഡാറ്റ വ്യക്തമാക്കുന്നു. മൊത്തത്തില്‍, 37 ശതമാനം ട്രാവല്‍, ഹോസ്പിറ്റാലിറ്റി ജോലികളോടുള്ള താല്‍പര്യം വര്‍ഷം തോറും കൂടിയതായി പ്രമുഖ തൊഴില്‍ സൈറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.’വിവാഹ വ്യവസായം വർധിച്ചു വരികയാണ്, കൂടാതെ വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ ആവശ്യവും അതിനെ പിന്തുണയ്ക്കുന്നു.

യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും, പ്രത്യേകിച്ച് വിവാഹങ്ങളുമായി ബന്ധപ്പെട്ടവയില്‍, ദമ്പതികള്‍ അവരുടെ സ്വപ്ന ആഘോഷങ്ങള്‍ സൃഷ്ടിക്കാന്‍ പ്രൊഫഷണല്‍ സഹായം തേടുന്നു’, ഇന്‍ഡീഡ് ഇന്ത്യയുടെ സെയില്‍സ് ഹെഡ് ശശി കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *