June 8, 2025

ജനുവരി മുതൽ ഹോണ്ട കാർ മോഡലുകളുടെ വില 2 % വരെ ഉയർത്തുന്നു

0
images (3) (4)

ഹോണ്ട കാര്‍സ് ഇന്ത്യ ജനുവരി മുതല്‍ മോഡല്‍ ശ്രേണിയിലുടനീളം വില 2 ശതമാനം വരെ കൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഉയരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി സമ്പ്രേഷണം ചെയ്യുന്നതിനാണ് ഈ വിലവര്‍ധന. അമേസ്, സിറ്റി, എലവേറ്റ് എന്നിവയാണ് ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന പ്രധാന മോഡലുകള്‍. തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) കുനാല്‍ ബെഹല്‍ അറിയിച്ചു. ഈ വര്‍ഷം വില വര്‍ധന ഒഴിവാക്കാന്‍ കമ്പനി ശക്തമായ ശ്രമങ്ങള്‍ നടത്തിയതായി അദ്ദേഹം അറിയിച്ചു. എങ്കിലും, ഇന്‍പുട്ട് ചെലവുകളും ലോജിസ്റ്റിക് ചിലവുകളും തുടര്ച്ചയായി ഉയരുന്നതിനാൽ ഈ ആഘാതത്തിന്റെ ചെറിയൊരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തീരുമാനിച്ചെന്നും ബെഹല്‍ കൂട്ടിച്ചേര്‍ത്തു. ത്രീഡ് തലമുറ അമേസിന്‍റെ പ്രാരംഭ വില വളരെ മത്സരാധിഷ്ഠിതമായിരുന്നുവെങ്കിലും ജനുവരി മുതല്‍ അതിന്റെ വിലയും വര്‍ധിപ്പിക്കുമെന്ന് ഹോണ്ട വ്യക്തമാക്കി. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് പോലുള്ള മറ്റ് നിരവധി കാര്‍ നിര്‍മ്മാതാക്കളും ഈ വര്‍ഷം ജനുവരി മുതലുള്ള വില വര്‍ധനവ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *