June 8, 2025

ഹോണ്ട സിറ്റിയുടെയും എലിവേറ്റിന്റെയും വില വർധിപ്പിച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ

0
images (1) (10)

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മോഡലുകളുടെ വില ക്രമേണ വർധിപ്പിക്കുന്നു. ഈ മാസം ആദ്യം എലിവേറ്റ് എസ്‌യുവിയുടെ വില 20,000 രൂപ വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഹോണ്ട സിറ്റിയുടെയും വില കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. SV MT, V MT, VX MT, VX CVT, ZX MT, ZX CVT എന്നീ തിരഞ്ഞെടുത്ത വേരിയൻ്റുകളുടെ വിലയിൽ 20,000 രൂപയോളം വർദ്ധനവ് വന്നിരിക്കുന്നു. പുതിയ എക്‌സ് ഷോറൂം വില 11.82 ലക്ഷം മുതൽ 16.63 ലക്ഷം രൂപ വരെ ആയിരിക്കും.

ഹോണ്ട സിറ്റിയുടെ പ്രാരംഭ എക്‌സ് ഷോറൂം വില 11.82 ലക്ഷം രൂപ തന്നെ തുടരുന്നുവെന്നതും ശ്രദ്ധേയമാണ്. കാറിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 8-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളാണ് നൽകുന്നിട്ടുള്ളത്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്കുള്ളത്. ഇത് 121 bhp കരുത്തും 145 Nm ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ, 7-സ്റ്റെപ്പ് CVT ഗിയർബോക്‌സ് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റ് ലിറ്ററിന് 17.8 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

1.5 ലിറ്റർ CVT വേരിയൻ്റ് 18.4 kmpl മൈലേജും ഹൈബ്രിഡ് മോഡൽ 26.5 kmpl വരെ മൈലേജും നൽകും. സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർവ്യൂ ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ADAS സുരക്ഷാ സാങ്കേതികവിദ്യ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹോണ്ട സിറ്റി പ്രധാനമായും ഫോക്‌സ്‌വാഗൺ വിർറ്റസ്, മാരുതി സിയാസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായ് വെർണ എന്നീ മോഡലുകളുമായിട്ടാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *