June 7, 2025

ചരിത്ര നേട്ടം കൈവരിച്ച് ഹോണ്ട, ഇരുചക്രവാഹന വിപണിയിൽ ഒന്നാമൻ!

0
images (1) (7)

ഇരുചക്ര വാഹനങ്ങളുടെ 2025 ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ പ്രമുഖ വാഹന നിർമാതാക്കൾക്കു കാര്യങ്ങൾ അത്ര ശുഭകരമല്ല. ആദ്യസ്ഥാനങ്ങൾക്കായി ശക്തമായ പോരാട്ടം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹോണ്ട പുറത്തു വിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നത്.

ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പ്രകാരം ഹീറോ മോട്ടോകോർപ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ. 422449 യൂണിറ്റ് വാഹനങ്ങളാണ് ഫെബ്രുവരിയിൽ ഹോണ്ട നിരത്തിലെത്തിച്ചത്. അതെസമയം 2024 ഫെബ്രുവരിയിൽ 458771 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.91 ശതമാനത്തിന്റെ ഇടിവാണ് ഹോണ്ടയ്ക്ക് സംഭവിച്ചിരിക്കുന്നത്.

ആഭ്യന്തര വിപണിയിൽ മാത്രമല്ല കയറ്റുമതിയിലും 2024 ഫെബ്രുവരിയെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് ഇടിവ് തന്നെയാണ്. ഇന്ത്യയിലെ മാത്രം വിൽപന കണക്കുകൾ പരിശോധിച്ചാൽ 7.26 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിയിൽ 13.89 ശതമാനമാണ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ ഇടിവാണെങ്കിലും ഹീറോയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു എന്നതാണ് ഹോണ്ടയ്ക്ക് ആശ്വാസം പകരുന്ന ഒരു നേട്ടം. 383918 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയിലും കയറ്റുമതിയിൽ 38531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. അതെസമയം ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയ്ക്ക് 20 ശതമാനത്തിന്റെ കുറവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *