എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ യൂട്യൂബ് ആക്സസുമായി വിപണിയില്‍

പ്രമുഖ മൊബൈൽ ഫോണുണ്ടാക്കുന്ന കമ്പനിയായ എച്ച്എംഡി, പുതിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി മോഡലുകൾ പുറത്തിറക്കി. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവ ക്ലൗഡ് ഫോൺ ആപ്പിലൂടെ ആക്സസ് ചെയ്യാനുള്ള സൗകര്യം ഈ ഫോണുകളുടെ പ്രധാന സവിശേഷതയാണ്. ആധുനിക സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ, ഇന്റർനെറ്റ് ഇല്ലാതെയും സുരക്ഷിതമായ യുപിഐ പേയ്‌മെന്റുകൾ നടത്താനുള്ള പ്രീലോഡഡ് ആപ്പ് ഫീച്ചർ നൽകപ്പെട്ടിരിക്കുന്നു.ഒരുവർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയോടു കൂടിയ ഇവ രണ്ട് മോഡലുകളും 1450 എംഎഎച്ച് ബാറ്ററിയും അത്യാധുനിക ഡിസൈനുമൊക്കെയാണ് എത്തുന്നത്. എംപി3 പ്ലെയർ, വയർലെസ് എഫ്എം റേഡിയോ, 32ജിബി എസ്ഡി കാർഡ് പിന്തുണ, ഫോൺ ടോക്കർ, ഒരു നേട്ടമാകുന്ന മൾട്ടി-ലാംഗ്വേജ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എച്ച്എംഡി 105 4ജി മോഡൽ 2199 രൂപയ്ക്കും (ബ്ലാക്ക്, സിയാൻ, പിങ്ക് നിറങ്ങളിൽ) എച്ച്എംഡി 110 4ജി മോഡൽ 2399 രൂപയ്ക്കും (ടൈറ്റാനിയം, ബ്ലൂ നിറങ്ങളിൽ) ലഭ്യമാണ്.”ഇന്ത്യയിലേക്കും ആഗോള വിപണിയിലേക്കും സ്റ്റൈലിഷ് ഡിസൈനും എന്റർടെയിൻമെന്റും ഉൾക്കൊള്ളുന്ന ഫീച്ചർ ഫോണുകൾ പരിചയപ്പെടുത്തുന്നതിൽ ഞങ്ങളുടെ പൈതൃകം തുടർന്നുകൊണ്ടിരിക്കുന്നു,” എന്നാണ് എച്ച്എംഡി ഇന്ത്യ ആൻഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുന്വാർ പറഞ്ഞത്. യുപിഐ, യൂട്യൂബ് എന്നിവ പോലുള്ള ആവശ്യ കണക്റ്റിവിറ്റികൾ ഉൾപ്പെടുത്തിയ പുതിയ ഫീച്ചർ ഫോണുകൾ വിപുലമായ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ തങ്ങളുടെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.