June 8, 2025

യുകെ സമ്പന്നരിൽ ഒന്നാമത് ഹിന്ദുജ കുടുംബം

0
Screenshot-2022-10-13-at-4.33.27-PM

110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്. യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്.

2025പതിപ്പില്‍350എന്‍ട്രികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ആഗോളതലത്തില്‍ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും,ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്. യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി. പി. ഹിന്ദുജ ചെയര്‍മാനായുള്ള ഗ്രൂപ്പ് കമ്പനികള്‍38രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൊബിലിറ്റി,ഡിജിറ്റല്‍ സാങ്കേതികവിദ്യ,ബാങ്കിംഗ്,ധനകാര്യ സേവനങ്ങള്‍,മീഡിയ,പ്രോജക്ട് ഡവലപ്പ്‌മെന്റ്,ലൂബ്രിക്കന്റ്,സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍,ഊര്‍ജ്ജം,റിയല്‍ എസ്റ്റേറ്റ്,ട്രേഡിങ്,ആരോഗ്യ സംരക്ഷണം,ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി ഉള്‍പ്പെടെവിവിധ മേഖലകളില്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *