June 7, 2025

ഹീറോ മോട്ടോ കോര്‍പ്പിന് ഉല്‍പ്പാദനത്തില്‍ 43% ഇടിവ്; കമ്പനിയിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0
images (2) (9)

ഹീറോ മോട്ടോ കോര്‍പ്പിന്റെ ഉല്‍പ്പാദനം ഏപ്രിലില്‍ 43 ശതമാനം ഇടിഞ്ഞതിനെതുടര്‍ന്ന് കമ്പനിയിലെ ഉല്‍പ്പാദനം ഏതാനും ദിവസം നിര്‍ത്തിവെച്ചു. 3,05,406 യൂണിറ്റുകളാണ് ഏപ്രിലില്‍ ഡീലര്‍മാര്‍ക്ക് അയച്ചത്.എന്നാൽ 5,33,585 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കമ്പനി ഡീലര്‍മാര്‍ക്ക് അയച്ചിരുന്നത്. കഴിഞ്ഞമാസം നടന്ന ആഭ്യന്തര വില്‍പ്പന 288,524 യൂണിറ്റായി താഴ്ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 5,13,296 യൂണിറ്റായിരുന്നു.

അതെസമയം കയറ്റുമതിയും കുറഞ്ഞു. 16,882 യൂണിറ്റുകള്‍ മാത്രമായിരുന്നു കഴിഞ്ഞമാസം കയറ്റുമതി. ഇത് 20,289 യൂണിറ്റായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍.ഏപ്രിലില്‍ തങ്ങളുടെ ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 5.05 ലക്ഷം രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. 2025 ല്‍ ഉടനീളം കമ്പനി റീട്ടെയില്‍ വിപണി വിഹിതത്തില്‍ സ്ഥിരമായ പ്രതിമാസ വര്‍ദ്ധനവ് നിലനിര്‍ത്തിയിട്ടുണ്ടെന്നും അത് കൂട്ടിച്ചേര്‍ത്തു.ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകളും നടത്തുന്നതിനുമായി കമ്പനി ഏപ്രില്‍ 17 മുതല്‍ 19 വരെ അതിന്റെ ധരുഹേര, ഹരിദ്വാര്‍, ഗുരുഗ്രാം, നീംറാന പ്ലാന്റുകളില്‍ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മെയ് മാസത്തില്‍ ഇത് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *