ഇനിമുതൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഗര്‍ത്തലയിലേക്കും

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ത്രിപുരയിലെ അഗര്‍ത്തലയെ തങ്ങളുടെ വിമാന സര്‍വീസ് ശൃംഖലയില്‍ ചേര്‍ത്തതായി പ്രഖ്യാപിച്ചു, ഇതോടെ എയര്‍ലൈനിന്റെ 46-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനം ആയി. ഞായറാഴ്ച മുതലാണ് കൊല്‍ക്കത്ത, ഗുവാഹത്തി, മുംബൈ എന്നീ നഗരങ്ങളില്‍നിന്ന് അഗര്‍ത്തലയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചത്.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബാദ്-ഗുവാഹത്തി, ബെംഗളൂരു-വിജയവാഡ, ബെംഗളൂരു-ഇന്‍ഡോര്‍ എന്നീ റൂട്ടുകളിലും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. അഗര്‍ത്തലയില്‍ നിന്ന് ആകെ 14 പ്രതിവാര സര്‍വീസുകള്‍ നടക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. ഗുവാഹത്തിയിലേക്കും കൊല്‍ക്കത്തയിലേക്കും നേരിട്ടുള്ള പ്രതിദിന സര്‍വീസുകള്‍ നല്‍കുന്നതോടൊപ്പം, അഗര്‍ത്തലയില്‍ നിന്ന് ഭുവനേശ്വര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് വണ്‍-സ്റ്റോപ്പ് കണക്ഷനുകളും ലഭ്യമാണ്.