ഈ സ്കില്ലുകള്‍ ഉണ്ടോ? ഗൂഗിളില്‍ ജോലിക്ക് അവസരം, സുന്ദര്‍ പിച്ചൈയുടെ നിര്‍ദ്ദേശങ്ങളും വമ്പന്‍ ഓഫറുകളും

ന്യൂയോര്‍ക്ക്: ടെക്ക് ലോകത്തെ സ്വപ്‌ന തൊഴിലിടങ്ങളില്‍ ഗൂഗിളിന് ഒന്നാമ സ്ഥാനം തന്നെയാണ്. ഒരു ജോലി നേടാനായാല്‍ അത് ഒരു വലിയ നേട്ടമായി തൊഴിലന്വേഷകര്‍ കണക്കാക്കുന്നു. എത്രയും പെട്ടെന്ന് ഗൂഗിളില്‍ ജോലിക്ക് എത്താന്‍ എന്തൊക്കെയായിരിക്കണം കഴിവുകള്‍ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍, ഉത്തരം സുന്ദര്‍ പിച്ചൈ തന്നെയാണ് നല്‍കിയത്.പീയര്‍ ടു പീയര്‍ കോണ്‍വര്‍സേഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആല്‍ഫബറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ. സാങ്കേതിക മികവിനൊപ്പം ഗൂഗിളിന്റെ വേഗം മാറുന്ന ചടുലമായ സാഹചര്യത്തില്‍ അവരോട് പൊരുത്തപ്പെടാന്‍ കഴിയുന്നവരായിരിക്കണം തൊഴിലന്വേഷകര്‍ എന്നും, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ എപ്പോഴും ആല്‍ഫബറ്റ് അന്വേഷിക്കുന്നുണ്ടെന്നും പിച്ചൈ വ്യക്തമാക്കി.ഗൂഗിളിലെ ജോലിസംസ്കാരം കമ്പനി ജീവനക്കാരുടെ സൃഷ്ടിപരത്വത്തിന്‍റെയും പുതുമകള്‍ക്ക്റയും മുഖ്യ ചേരുവയാണ്. സൗജന്യ ഭക്ഷണ പദ്ധതി ഗൂഗിളില്‍ പുതിയ ആശയങ്ങളും കൂട്ടായ്മകളും വളര്‍ത്തുന്നതിന് വലിയ സഹായമാണെന്നും, ചെലവിനെക്കാള്‍ അവയുടെ മൂല്യം കൂടുതലാണെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു. കഫേയിലെ അനൗപചാരിക ചർച്ചകള്‍ ആകാംക്ഷാജനകമായ പദ്ധതികള്‍ക്ക് കാരണമായതും അദ്ദേഹം ഓര്‍മ്മിച്ചു.2024 ലെ കണക്കുകള്‍ പ്രകാരം 179,000ലേറെ പേര്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ടെന്നും, തൊഴില്‍ ഓഫര്‍ ലഭിച്ചവരില്‍ 90% പേര്‍ ഗൂഗിളില്‍ ചേര്‍ന്നുവെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.