100 ഇഞ്ച് ക്യുഎൽഇഡി ടിവി പുറത്തിറക്കി ഹയർ അപ്ലയൻസസ് ഇന്ത്യ
തിരുവനന്തപുരം: എഐ പിന്തുണയുള്ള 100 ഇഞ്ച് (254 സെമി) എസ്90 സീരീസ് ക്യുഎൽഇഡി ടിവി പുറത്തിറക്കി ആഗോള ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ് ഇന്ത്യ.
തിയറ്ററിന് സമാനമായ അനുഭവം നൽകാനായി രൂപകൽപ്പന ചെയ്‌ത ടിവി സ്പോർട്സ്, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, ഗെയിമുകൾ എന്നിവ കൂടുതൽ ആവേശകരമായ അനുഭവമാക്കി മാറ്റുമെന്ന് കമ്പനി വ്യക്തമാക്കി
