June 8, 2025

പുകയില ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി 40% ആക്കും

0
Cigarette-price-hike

സിഗരറ്റുകളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും വില കൂടും. ജിഎസ്ടി 40 ശതമാനമാക്കാന്‍ നീക്കം.ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നുവെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. 5 ശതമാനം ,12 ശതമാനം ,18 ശതമാനം, 28 ശതമാനം 35 ശതമാനം എന്നിവയ്ക്ക് പുറമേ പുതിയതായി 40 ശതമാനം എന്ന നികുതി സ്ലാബ് കൂടിയാണ് ഏര്‍പ്പെടുത്തുക.

ലോകാരോഗ്യ സംഘടന സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം ജിഎസ്ടിയാണ് ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇത് 35 ശതമാനം മാത്രമാണ്. ഇത് പുതിയ സ്ലാബിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പുകയില ഉൽപ്പന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *