March 28, 2026

ജിഎസ്ടി ഇളവ്; ഇരുചക്ര വാഹനങ്ങളുടെ വില കുത്തനെ ഇടിയും

0
ul5fgp3g_bajaj-freedom-125_625x300_05_December_24

ജിഎസ്ടി കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുമെന്ന് നാല് പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. ബജാജ് ഓട്ടോ, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് & സ്‌കൂട്ടര്‍ ഇന്ത്യ (HMSI), റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിക്കുന്ന ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നീ കമ്പനികളാണ് വില കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

പുതുക്കിയ വിലകള്‍ സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരും.ജിഎസ്ടി കൗണ്‍സില്‍ 350 സിസിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, ത്രീ വീലറുകള്‍ എന്നിവയ്ക്കുള്ള നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്.ബ്രാന്‍ഡിന്റെയും മോഡലിന്റെയും അടിസ്ഥാനത്തില്‍, വാഹനങ്ങളുടെ വിലയില്‍ 5,000 മുതല്‍ 24,500 രൂപ വരെ ഇളവ് പ്രതീക്ഷിക്കാമെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ പരമാവധി 20,000 രൂപയും മുച്ചക്ര വാഹനങ്ങളില്‍ 24,000 രൂപയും വരെ കുറയ്ക്കും.

ഹോണ്ടയുടെ ഉപഭോക്താക്കള്‍ക്ക് ജനപ്രിയ മോഡലുകളായ ആക്ടിവ, ഷൈന്‍, യൂണികോണ്‍, സിബി350 ഉള്‍പ്പെടെ, 18,800 രൂപ വരെയുള്ള വിലക്കുറവ് ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ പ്രധാന വില്‍പ്പന വിഭാഗമായ 350 സിസി ബൈക്കുകളുടെ വിലയില്‍ പരമാവധി 22,000 രൂപ വരെ കുറയ്ക്കും.

ടിവിഎസ് മോട്ടോര്‍ കമ്പനി, എന്‍ടോര്‍ക്ക് സ്‌കൂട്ടറിനും അപ്പാച്ചെ ആര്‍ടിആര്‍ 310, അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകള്‍ക്കും 24,496 രൂപ വരെയുള്ള ഇളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ വിലക്കുറവ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ കൂടുതല്‍ വിലക്കുറവോടെ ലഭ്യമാക്കുകയും വിപണിയില്‍ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വ്യവസായ വിദഗ്ധര്‍ പറയുന്നു, ഉത്സവ സീസണിന് തുടക്കമായിരിക്കുന്നതിനാല്‍ വാഹന വില്‍പ്പനയില്‍ പരമ്പരാഗതമായ ഉയര്‍ച്ചയ്ക്കൊപ്പം, പ്രത്യേകിച്ച് എന്‍ട്രി ലെവല്‍, മിഡ് റേഞ്ച് വിഭാഗങ്ങളിലെ ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്നും.

Leave a Reply

Your email address will not be published. Required fields are marked *