June 8, 2025

സർക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും: രാഷ്ട്രപതി ദ്രൗപതി മുർമു

0
download

രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും എന്ന വിശ്വാസവും രാഷ്ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. യുവജനതയുടെ മാനവവിഭവ ശേഷി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബജറ്റ് തയ്യാറാക്കുമെന്ന് രാഷ്ട്രപതിയുടെ പ്രസംഗം സൂചിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്ന് കായിക രംഗം വരെയുള്ള എല്ലായിടത്തും യുവാക്കളുടെ സംഭാവന പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ചയില്‍ ഇന്ത്യ ആഗോള തലത്തില്‍ പ്രധാന പങ്ക് വഹിക്കുകയാണ്. നവീന ആശയങ്ങളുടെയും പുതിയ സാങ്കേതിക വിദ്യകളുടെയും കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കുകയാണ് ലക്ഷ്യം. അതിനായി മൂന്നാം മോദി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ ശാക്തീകരണത്തില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്”, വഖഫ് ഭേദഗതി ബില്ല് എന്നിവ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ശക്തമായി കൈക്കൊള്ളുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത ഘട്ടമായി മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുന്നതിന് ‘പ്രധാനമന്ത്രി ആവാസ് യോജന’ വികസിപ്പിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു. കൂടാതെ, ‘ആയുഷ്മാൻ ഭാരത് പദ്ധതി’ പ്രകാരം 70 വയസ്സിന് മുകളിലുള്ള ആറു കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കും. അര്‍ബുദ മരുന്നുകളുടെ തീരുവ ഒഴിവാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. വിവിധ പദ്ധതികള്‍ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *