പിക്‌സല്‍ 10 സ്മാര്‍ട്ട്ഫോണ്‍ സീരീസ് ഓഗസ്റ്റ് 13-ന് ലോഞ്ച് ചെയ്യാനൊരുങ്ങി ഗൂഗിള്‍; പുതിയ എഐ അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി സവിശേഷതകൾ
ഓഗസ്റ്റ് 13-ന് ഗൂഗിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണ്‍ സീരീസായ പിക്‌സല്‍ 10, അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍.ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഗൂഗിളിന്റെ “മേഡ് ബൈ ഗൂഗിള്‍” പരിപാടിയില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതുകൂടാതെ ഓഗസ്റ്റ് 20-ന് ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഈ സീരീസില്‍ പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്സ്‌എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ് എന്നീ നാല് മോഡലുകളാണുള്ളത്. പിക്‌സല്‍ സൻസ് എന്ന പുതിയ എഐ അസിസ്റ്റന്റാണ് പിക്‌സല്‍ 10 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് . ഇത് ഉപയോക്തൃ ഡാറ്റ പ്രോസസ്സ് ചെയ്യാൻ ഫോണിന്റെ തന്നെ പ്രോസസ്സിംഗ് ശേഷി ഉപയോഗിക്കുന്നതിനാല്‍, ഉപയോക്തൃ സ്വകാര്യത ഉറപ്പാക്കാൻ സഹായിക്കുന്നു . ടെൻസർ G5 ചിപ്പ്‌സെറ്റ്, മെച്ചപ്പെട്ട എഐ ഫീച്ചറുകള്‍, മെറ്റീരിയല്‍ 3 എക്‌സ്‌പ്രസീവ് ഡിസൈൻ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.പിക്‌സല്‍ 10 ബേസിക് മോഡലില്‍ ആദ്യമായി ടെലിഫോട്ടോ ലെൻസും, പ്രോ മോഡലുകളില്‍ മെച്ചപ്പെട്ട ഇമേജ് പ്രോസസ്സിംഗ് ശേഷിയും ഉള്‍പ്പെടുന്നു. പുതിയ സ്മാർട്ട് വാച്ചായ പിക്‌സല്‍ വാച്ച് 4 ഈ പരിപാടിയില്‍ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. വാച്ചില്‍ ജെമിനൈ എഐ അസിസ്റ്റന്റും ഉള്‍പ്പെടാൻ സാധ്യതയുണ്ട്. ഗൂഗിളിന്റെ പുതിയ സോഫ്റ്റ്‌വെയർ ഡിസൈൻ ഭാഷയായ മെറ്റീരിയല്‍ 3 എക്‌സ്‌പ്രസീവ് ഉപയോഗിച്ചാണ് ഈ സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കും.
