June 8, 2025

ഗൂഗിള്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ പുറത്തിറങ്ങും

0
highres-PA220066_1603364241

കഴിഞ്ഞ മാസം ആദ്യം നടന്ന പിക്സല്‍ 4എ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് ഇവന്റില്‍ വച്ച് പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന്റെ കാര്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ ഏത് ദിവസമാണ് ലോഞ്ച് ചെയ്യുകയെന്ന കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. അതിനിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നായിരിക്കും ഡിവൈസ് ലോഞ്ച് ചെയ്യുക എന്ന കാര്യം സ്ഥിരീകരിക്കുന്നു.നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 25 ന് ജര്‍മ്മനിയില്‍ പിക്സല്‍ 5 സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്‌തേക്കും. ലോഞ്ചിന്റെ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ റിപ്പോര്‍ട്ടില്‍ പറയുന്ന തിയ്യതിയിലോ അതിന് അടുത്ത ദിവസങ്ങളിലോ ലോഞ്ച് ഉണ്ടാകുമെന്ന കാര്യം വ്യക്തമാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഡിവൈസിന്റെ ലോഞ്ച് തിയ്യതി ഗൂഗിള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന്റെ വിലയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയായി കമ്പനി പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിക്‌സല്‍ 4 സ്മാര്‍ട്ട്‌ഫോണിന് സമാനമായ വിലയില്‍ തന്നെയായിരിക്കും പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണും പുറത്തിറങ്ങുക. ഈ സ്മാര്‍ട്ട്‌ഫോണില്‍ 4,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഗൂഗിള്‍ പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765ജി പ്രോസസറായിരിക്കും. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ പുറത്ത് വന്ന ചില ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിക്‌സല്‍ 5 സ്മാര്‍ട്ട്‌ഫോണന്റെ സ്‌ക്രീനിന് 5.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കും. ഇതൊരു 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെയായിരിക്കുമെന്നും വിപണിയിലെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡിസ്‌പ്ലെയ്ക്ക് തുല്യമായ ക്വാളിറ്റിയിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *