March 25, 2026

എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ പിക്‌സല്‍ 10

0
Google-Pixel-9--1

ഗൂഗിള്‍ പിക്‌സല്‍ 10 ഈ വര്‍ഷം അവസാനം പുറത്തിറങ്ങുമെന്ന് സൂചന. ലോഞ്ചിന് മുൻപായി, പിക്‌സല്‍ സെന്‍സ് എന്ന പുതിയ എഐ അസിസ്റ്റന്റ് ഫോണില്‍ അവതരിപ്പിക്കും. ഇത് സ്വകാര്യതയ്ക്കും വേഗതയ്ക്കുമായി ഉപകരണത്തിലെ പ്രോസസ്സിംഗ് പ്രയോജനപ്പെടുത്തി മികച്ച ഉപയോക്തൃ അനുഭവം നല്‍കും.

ഗൂഗിളിന്റെ പുതിയ ടെന്‍സര്‍ ജി5 ചിപ്സെറ്റാണ് പിക്സല്‍ 10 സീരീസിന് കരുത്ത് പകരുന്നതെന്ന് പ്രതീക്ഷിക്കുന്നു. ടെന്‍സര്‍ ജി5 12 ജിബി റാമുമായി ജോടിയാക്കുമെന്നും പിക്സല്‍ 10 പ്രോ അതിന്റെ മുന്‍ഗാമികളായ പിക്സല്‍ 9 പ്രോയെപ്പോലെ 16 ജിബി റാം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്നും സൂചനയുണ്ട്.

സ്ഥലങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, പേരുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദര്‍ഭ-അവബോധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് അസിസ്റ്റന്റ് പ്രാദേശികമായി ലഭ്യമായ ഡാറ്റ വിശകലനം ചെയ്യും.എന്നാല്‍ പിക്‌സല്‍ സെന്‍സിന്റെ ഔദ്യോഗിക റിലീസ് ഗൂഗിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് പുറത്തിറങ്ങാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയാണ്. 2025 ന്റെ രണ്ടാം പകുതിയിലാണ് ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *