June 8, 2025

ഗൂഗിളിന് വൻ പിഴ ചുമത്തി റഷ്യൻ സർക്കാർ

0
images

ഗൂഗിളിന് വൻ തുക പിഴയിട്ട് റഷ്യൻ സർക്കാർ. ഈ പിഴയുടെ തുക 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള യുട്യൂബിനെയാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഇത്ര വലിയൊരു തുക, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പലതവണ മറികടക്കുന്നുണ്ട്.യുട്യൂബിൽ റഷ്യൻ സർക്കാരിന്റെ മാധ്യമ ചാനലുകൾ തടഞ്ഞതിലൂടെ, ഗൂഗിള്‍ രാജ്യത്തിന്റെ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന് റഷ്യൻ കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ പിഴ വിധിച്ചത്. യുക്രൈൻ യുദ്ധത്തെ ചുറ്റിപ്പറ്റിയുണ്ടായ സാഹചര്യത്തിൽ, റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമ ചാനലുകൾ യുട്യൂബ് തടഞ്ഞതാണ് ഇതിന് കാരണം.പിഴ ചുമത്തിയതിനൊപ്പം, ഒമ്പത് മാസത്തിനുള്ളിൽ ആ ചാനലുകൾ വീണ്ടും യുട്യൂബിൽ പുന:സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ ദിവസവും പിഴത്തുക കൂട്ടുമെന്നും കോടതി വിധിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *