June 8, 2025

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾ വേഗം അപ്‌ഡേറ്റ് ചെയ്തോളൂ…

0
Google-Chrome-Logo-Featured

ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നു. എന്നാൽ ക്രോം ഉപയോഗിക്കുമ്പോൾ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് സിസ്റ്റത്തെ തകർക്കാൻ കഴിയുമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകി.

2024 സെപ്റ്റംബർ 26-ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആർടി-ഇന്നിന്‍റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ ഈ പിഴവുകളെ ഉയർന്ന തീവ്രതയുടെ പ്രശ്നങ്ങളുടെ കൂട്ടത്തിലാണ് സിഇആർടി-ഇന്‍ ചേർത്തിരിക്കുന്നത്. ജാവാസ്ക്രിപ്റ്റ് എൻജിനിലെ (V8) പിഴവുകളും അനുചിതമായ നിർവഹണങ്ങളും കാരണമാണ് ഈ കേടുപാടുകള്‍ സംഭവിക്കുന്നതെന്ന് സിഇആർടി-ഇൻ പറയുന്നു.

ടാർഗെറ്റഡ് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യുന്നതിലൂടെ ഹാക്കർമാർക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും.സുരക്ഷാ തകരാറുകള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടിഇന്നും ഗൂഗിളും ശക്തമായി ശിപാർശ ചെയ്യുന്നത്. ഗൂഗിള്‍ അതിന്‍റെ ക്രോം ബ്രൗസറില്‍ ഈ കേടുപാടുകള്‍ പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ക്രോമിന്‍റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *