June 7, 2025

ഗൂഗിള്‍; ലോഗോ പുതുക്കി 10 വര്‍ഷത്തിന് ശേഷം

0
images (1)

കാലിഫോര്‍ണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍. ഗൂഗിളിന്‍റെ ‘G’ ലോഗോയെ പുതിയ ഗ്രേഡിയന്‍റ് ഡിസൈനോടെയാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പത്ത് വർഷത്തിനിടയിൽ ലോഗോയിൽ ഇത്രയും പ്രത്യക്ഷമായ മാറ്റം വരുത്തുന്നത് ഇതാദ്യമാണ്. 2015ലാണ് ലോഗോയില്‍ ഗൂഗിള്‍ അവസാനമായി പരീക്ഷണം നടത്തിയത്.

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. സെര്‍ച്ച് എഞ്ചിന്‍ എന്നതിനപ്പുറം ,ഗൂഗിള്‍ എഐ രംഗത്തും കുതിപ്പു തുടരുന്നു . അവരുടെ ഐക്കോണിക് ‘G’ ലോഗോ തന്നെയാണ് ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ മുഖമുദ്ര. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ജി ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്. പുതിയ ലോഗോയില്‍ കളര്‍ ബ്ലോക്കുകള്‍ ഒഴിവാക്കി നാല് നിറങ്ങളെയും ഗ്രേഡിയന്‍റ് ഇഫക്ട് രീതിയില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. എഐയില്‍ കൂടുതലായി ശ്രദ്ധപുലര്‍ത്തുന്ന രീതിയിലാണ് ഗൂഗിളിന്‍റെ പുതിയ ലോഗോ.

ഐഒഎസ് വേര്‍ഷനിലാണ് ആദ്യമായി ഗൂഗിളിന്‍റെ പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത് . ഐഫോണുകളിലെ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ ഈ പുത്തന്‍ ലുക്കിലുള്ള ലോഗോ പ്രത്യക്ഷമായി. ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഗൂഗിള്‍ ആപ്പ് ഗൂഗിള്‍ ആപ്പ് ബീറ്റ വേര്‍ഷന്‍ 16.18ല്‍ പുത്തന്‍ ലോഗോ കാണാം. ക്രോമിലോ, മാപ്‌സിലേ തുടങ്ങിയ ഗൂഗിളിന്‍റെ മറ്റ് സേവനങ്ങളിൽ എഐ അധിഷ്ഠിത ലോഗോ മാറ്റമുണ്ടാകുമോ എന്നത് വ്യക്തമല്ല. ഭാവിയില്‍ ഗൂഗിളിന്‍റെ മറ്റ് സേവനങ്ങളിലും ഗ്രേഡിയന്‍റ് കളര്‍ പാറ്റേണ്‍ കൊണ്ടു വന്നേക്കാം.

ജെമിനി എഐയ് എന്ന ഗൂഗിളിന്‍റെ ജെനറേറ്റീവ് എഐ അസിസ്റ്റന്‍റിൽ ഇതിനകം ബ്ലൂ-ടു-പര്‍പ്പിള്‍ ഗ്രേഡിയന്‍റ് ലോഗോ ഡിസൈനുണ്ട്. കൂടുതല്‍ ഗൂഗിള്‍ ഉല്‍പന്നങ്ങളിലേക്ക് ഗ്രേഡിയന്‍റ് രീതിയിലുള്ള ലോഗോ കളര്‍ പാറ്റണ്‍ വരുമെന്ന് ഇത് സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *