June 8, 2025

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത: ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഉടൻ

0
images (1) (7)

ക്യാലിഫോര്‍ണിയ: ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി പുതിയ എഐ സവിശേഷതകള്‍ ഉടനുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡിസംബര്‍ ആദ്യം പുറത്തിറങ്ങുന്ന ഐഒഎസ് 18.2 അപ്ഡേറ്റില്‍ കൂടുതല്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ കാണാം എന്നാണ് മാര്‍ക് ഗുര്‍മാന്‍റെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ നേരത്തെ, ഡിസംബറില്‍ തന്നെ ഐഫോണുകളില്‍ എത്തുമെന്നാണ് സൂചന. ഈ അപ്‌ഡേറ്റ് ചാറ്റ്‌ജിപിടിയെപ്പോലെ ആപ്പിള്‍ ഇന്‍റലിജന്‍സിനെ ഡിവൈസുകളിലേക്ക് ഉള്‍പ്പെടുത്തുകയും, ഗൂഗിളിന്‍റെ ജെമിനി എഐ പോലുള്ള സവിശേഷതകള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനകം തന്നെ ആപ്പിള്‍ ഡിസംബര്‍ അപ്‌ഡേറ്റില്‍ നവീകരിച്ച എഐ ഫീച്ചറുകള്‍ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിരിയിലും എഴുത്ത് ഉപകരണങ്ങളിലും ചാറ്റ്‌ജിപിടിയെ ഉള്‍പ്പെടുത്തുകയാണ് ഈ പദ്ധതിയില്‍ പ്രധാനമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐഫോണ്‍ 16 സീരീസിന് പുതിയ ഇമേജ് പ്ലേഗ്രൗണ്ട് ആപ്പ്, വിഷ്വല്‍ ഇന്‍റലിജന്‍സ് എന്നിവ പരിഗണനയിലാണ്.ആദ്യഘട്ട എഐ സവിശേഷതകള്‍ ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ നടപ്പിലാക്കിയിരുന്നു. രണ്ടാം ഘട്ടം ഐഒഎസ് 18.2 അപ്‌ഡേറ്റിലുണ്ടാകും. ഐഒഎസ് 18.2ന്‍റെ ബീറ്റാ വേര്‍ഷന്‍ ടെസ്റ്റര്‍മാര്‍ക്കായി ലഭ്യമാണ്. 2025 ഏപ്രിലിലെ ഐഒഎസ് 18.4 വരെയുള്ള അപ്‌ഡേറ്റുകളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസംബറിലെ അപ്‌ഡേറ്റ്, അമേരിക്കന്‍ ഇംഗ്ലീഷിന് പുറമെ മറ്റു ഇംഗ്ലീഷ് വേര്‍ഷനുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരും. ഏപ്രിലിലെ പുതിയ അപ്‌ഡേറ്റോടെ ആപ്പിള്‍ ഇന്‍റലിജന്‍സ് കൂടുതല്‍ ഭാഷകളിലേക്ക് വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *