സ്വർണവിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വർണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലെ. ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് ഉണ്ടായത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. 95,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,910 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
