സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു; പവന് 50,800 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വൻ കുറവ്. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായി. ഈ മാസത്തെ താഴ്ന്ന നിരക്കാണ്. അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.97 ഡോളർ (0.21%) ഉയർന്ന് 2,388.98 ഡോളർ എന്നതാണ് നിരക്ക്. അതെസമയം സംസ്ഥാനത്ത് വെള്ളി വിലയും താഴ്ന്നു. ഒരു ഗ്രാം വെള്ളിക്ക് 87.40 രൂപയാണ് വില. 8 ഗ്രാമിന് 699.20 രൂപ,10 ഗ്രാമിന് 874 രൂപ,100 ഗ്രാമിന് 8,740 രൂപ, ഒരു കിലോഗ്രാമിന് 87,400 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.