June 8, 2025

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 440 രൂപ കുറഞ്ഞു

0
thottathil-jewellery-muvattupuzha-market-ernakulam-gold-jewellery-showrooms-y6qzfpwc6k

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 55 രൂപയും പവന് 420 രൂപയുമാണ് കുറഞ്ഞത്. സ്വർണത്തിന് വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ്. സ്വര്‍ണം ഗ്രാമിന് 7220 രൂപയും പവന് 57760 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ ദിവസം പൊന്നിന് 80 രൂപ കുറഞ്ഞിരുന്നു. ഇത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 5950 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ സെഞ്ച്വറിയടിച്ചുനിന്ന വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ട്രംപിന്റെ വിജയത്തോടെ സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *