സ്വർണവില; 59000

കുതിപ്പ് തുടർന്ന് സ്വർണവില. പവന് 480 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 59,000 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഗ്രാമിന് 60 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7375 രൂപയാണ്.
ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണി നിരക്ക്. 18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും വർധനവുണ്ട്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6075 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും വർധന രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കൂടി 105 രൂപക്കാണ് വ്യാപാരം നടക്കുന്നത്. റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്ന സ്വർണവിലയിൽ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 360 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. പവന് 58, 520 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.