June 7, 2025

സ്വർണവില കുതിക്കുന്നു: പവന് 71960 രൂപയിലെത്തി

0
jwel3.1693204974

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8995 രൂപയിലെത്തി. പവന്‍ 71960 രൂപയിലേക്കുയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 7385 രൂപയായി ഉയര്‍ന്നു.

വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് വിപണി വില. ഈ മാസം 15ന് 68,880 രൂപയിലേക്ക് എത്തിയ സ്വര്‍ണവില പിന്നീട് ക്രമേണ തിരിച്ചെത്തുകയായിരുന്നു. ഇതിന് പ്രധാനമായും കാരണമായത് ട്രംപും താരിഫും ആഗോള സംഘര്‍ഷങ്ങളുമായിരുന്നു. പുടിനെതിരായ ട്രംപിന്റെ പ്രസ്താവനയും ആശങ്കകള്‍ക്ക് കാരണമായി. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സ്വര്‍ണവിപണിയെ സ്വാധീനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *