സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 64,080 രൂപയും ഗ്രാമിന് 8,010 രൂപയെന്ന നിരക്കിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,600 രൂപയാണ്. വെള്ളി വിലയില്‍ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 ലെത്തി.