June 8, 2025

പുതുവർഷ ദിനത്തിൽ കുതിച്ചുയർന്ന് സ്വർണവില

0
3371b88c79f17a8c4912f8c938d03bc1

പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം 320 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 57,200 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച്‌ 7150 രൂപയിലുമെത്തി. ഇന്നലെ പവന് 320 രൂപയുടെ കുറഞ്ഞ് 56,000 ലേക്ക് എത്തിയിരുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2624 ഡോളറിലേക്ക് വില ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട് . ഗ്രാമിന് 30 രൂപ കൂടി 5905 രൂപയിലെത്തി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 93 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *