സ്വർണവില കുതിച്ചുയരുന്നു; പവന് 63,560 രൂപ

വിലക്കയറ്റം വിടാതെ സ്വര്‍ണവിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 7945 രൂപയും പവന് 63560 രൂപയുമായി ഉയര്‍ന്നു.പവന് 64000 ലക്ഷ്യമാക്കിയാണ് സ്വര്‍ണം മുന്നേറുന്നത്. ഗ്രാമിന് 8000 രൂപയോടടുക്കുകയും ചെയ്തു.
ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 6515 രൂപയായി. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വിപണിയിലെ വ്യാപാരം.ദിനം പ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവിപണി. ട്രംപിന്റെ പ്രഖ്യാപനങ്ങളും നടപടികളും അന്താരാഷ്ട്ര വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.