February 4, 2026

സ്വര്‍ണവില ഇന്നും കുത്തനെ വര്‍ധിച്ചു

0
rubans-22k-gold-plated-ruby-pink-cubic-zirconia-studded-pearl-beaded-handcrafted-traditional-choker-jewellery-set-choker-set-1151182522_1800x1800

ദിവസങ്ങളായി റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ വില ഇന്നും കുത്തനെ ഉയർന്നു. 400 രൂപ വീതമാണ് ഇന്ന് ഒരു പവന് വര്‍ധിച്ചത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 11,815 രൂപയായി.

ഇന്നലെ സ്വര്‍ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്.രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും കൂടുകയുമായിരുന്നു സ്വര്‍ണ വില. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

അതേസമയം, നിക്ഷേപം എന്ന നിലയ്ക്ക് നേരത്തേ സ്വർണം വാങ്ങിവെച്ചിട്ടുള്ളവർക്ക് ഇപ്പോള്‍ ഗുണപ്രദമാണ്. സ്വർണത്തില്‍ വൻതോതില്‍ നിക്ഷേപം നടത്തുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *