സ്വർണവില വീണ്ടും ഉയർന്നു; പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയുടെ ഉയർച്ച തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 7,180 രൂപയായി. പവൻ വില 240 രൂപ വർധിച്ച് 57,440 രൂപയായി. ഇന്നലെ സ്വർണത്തിന് ഗ്രാമിന് 7,150 രൂപയും പവന് 57,200 രൂപയുമായിരുന്നു.
പുതുവർഷത്തിന്റെ രണ്ടാം ദിവസവും വിലക്കയറ്റം തുടരുകയാണ്, ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ വില പ്രകാരം, ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ചുശതമാനം, മൂന്നു ശതമാനം ജിഎസ്ടി, എച്ച്യുഐഡി ചാർജുകൾ എന്നിവ ഉൾപ്പെടുത്തി ഒരു പവൻ സ്വർണം വാങ്ങാൻ 62,490 രൂപ വേണ്ടിവരും. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഉയർന്നു. ഗ്രാമിന് 25 രൂപ കൂടി 5,930 രൂപയായാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും നേരിയ വർധന രേഖപ്പെടുത്തി, ഗ്രാമിന് ഒരു രൂപ കൂടി 94 രൂപയായാണ് വ്യാപാരം.