സ്വർണവില വീണ്ടും വർദ്ധിച്ചു; ഉപഭോക്താക്കൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർദ്ധിച്ചു , ഇതോടെ വില സ്വർണ വില റെക്കോർഡിലെത്തി എത്തി. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച്, ഒരു പവൻ സ്വർണത്തിന്റെ വില 60,880 രൂപയാണ്. ഇന്നലെയും സ്വർണവിലയിൽ വലിയ വർദ്ധനയുണ്ടായിരുന്നു – 680 രൂപയുടെ വർദ്ധനവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്.
നിലവിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിലായിരിക്കും ചെലവ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 7,610 രൂപയും, 18 കാരറ്റിന്റെ വില 6,285 രൂപയും ആയി ഉയർന്നിട്ടുണ്ട്.
അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഹാൾമാർക്ക് വെള്ളിയുടെ ഒരു ഗ്രാമിന്റെ വിപണി വില 100 രൂപയാണ്.