സ്വർണവിലയിൽ നേരിയ വർധ; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വില 72,480 ആയി. ഇന്നലെ പവൻവില 72,400 ആയിരുന്നു. ഗ്രാമിന് 10 രൂപ കൂടി വില 9,060 ആയി. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു.
തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 1520 രൂപ വർദ്ധിച്ച ശേഷമാണ് ഇന്നലെ പവൻ വില കുറഞ്ഞത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും.
24 കാരറ്റിന് പവന് 79,064 രൂപയും ഗ്രാമിന് 9,883 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,304 രൂപയും ഗ്രാമിന് 7,413 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.