March 22, 2026

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 520 രൂപ ഉയർന്നു

0
4fc2d073b3f895877bb4d65f071dadc2

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ.ഗ്രാമിന് 65 രൂപ കൂടി 11,775 ആയി.

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന്‍ വില 94,000 ന് മുകളില്‍ വരുന്നത്. രണ്ടു ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഉയർന്ന പവന്‍ വില ഇന്നലെ 120 രൂപ താഴ്ന്നിരുന്നു.

കഴിഞ്ഞ 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. തുടര്‍ന്ന് വില താഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *