സ്വർണ്ണവിലയിൽ വർധന; പവന് 1560 രൂപ കൂടി
സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് സ്വർണത്തിന്റെ വില 74,360 രൂപയായി. അതേസമയം ഗ്രാമിന് 195 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.
