സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഇന്ന് പവന് 440 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. സ്വർണം ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 7,435 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 118 രൂപയിലാണ് കച്ചവടം.