March 24, 2026

സ്വര്‍ണ്ണവില വീണ്ടും കൂടി! പവന് 82080 രൂപ

0
images

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച്‌ 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച്‌ 82080 രൂപയുമായി. അതെസമയം 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വില വർധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.

അന്താരാഷ്ട്ര സ്വർണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. അതെസമയം വെള്ളി വില വർദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *